ആലപ്പുഴ: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം കിട്ടുമെന്നും എല്ലാ സ്ഥലത്തു നിന്നും കിട്ടുന്ന റിപ്പോർട്ടും സന്തോഷകരമാണെന്നും രമേശ് ചെന്നിത്തല. എല്ലാ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള പ്രചരണമാണ് നടന്നത്. എല്ലാം ജനങ്ങൾ സ്വീകരിച്ചു. സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെയും തേജോവധം ചെയ്യാതെയും അന്തസായ രീതിയിലാണ് പ്രചാരണം നടത്തി. എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടായി ഇറങ്ങി. കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തോട് പ്രത്യേക താല്പര്യം കാണിച്ചെന്നും ചെന്നിത്തല പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് […]









