കോഴിക്കോട്: കൂളിമാടിന് സമീപം പാഴൂർ- മുന്നൂരിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബൈക്കിൽ എത്തിയവർ കാറിന് നേരെ വടിവാൾ വീശുന്നത് ദൃശ്യങ്ങളിൽ കാണാം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. റോഡിന് മധ്യത്തിൽ നിർത്തിയിട്ട ബൈക്കിനെ എതിർദിശയിൽ വന്ന കാർ അമിതവേഗത്തിൽ എത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ […]









