റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാകിസ്താൻ സൈനിക സാന്നിധ്യം സൗദി അറേബ്യയിൽ ശക്തമാകുന്നു. യുദ്ധവിമാനങ്ങളുമായി എത്തിയ പാകിസ്താൻ സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ ഇറങ്ങിയതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സഹകരണത്തിന്റെ ഭാഗമായിട്ടാണ് ഈ വിന്യാസമെന്നും അധികൃതർ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഒരു വശത്ത് മധ്യസ്ഥതയുടെ വേഷം ധരിക്കുന്ന പാകിസ്താൻ, മറുവശത്ത് സൈനികമായി സൗദിയുമായി കൂടുതൽ അടുപ്പം പുലർത്തുന്നതാണ് ശ്രദ്ധേയമാകുന്നത്. മുമ്പ് […]









