തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട് ഒരുകാര്യം ചോദിക്കാനുള്ളത് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിനുള്ള ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്നത്തെ ബജറ്റിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാവാക്യം മാത്രം […]









