കാസർകോട്: അരനൂറ്റാണ്ടിനു ശേഷം കാസർകോടിന്റെ ഇടതുപക്ഷ ഭൂമികയിൽ ചരിത്രം തിരുത്തിയെഴുതി കോൺഗ്രസ്. കാസർകോട്ടെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തി ഉദുമയിൽ നിന്ന് കെ. നീലകണ്ടനും തൃക്കരിപ്പൂരിൽ നിന്ന് സന്ദീപ് വാര്യരും ഇത്തവണ കാസർകോട് നിന്ന് നിയമസഭയിൽ എത്തും. കാസർകോടിന്റെ ചരിത്രം പരിശോധിച്ചാൽ ജില്ലയിൽ 1987ലെ വിജയത്തിനു ശേഷം മഷിയിട്ടു നോക്കിയാൽ കോൺഗ്രസിന്റെ ഒരു എംഎൽഎയെ പോലും കാണുവാനുണ്ടായിരുന്നില്ല. 1987ൽ രണ്ട് എംഎൽഎമാരായിരുന്നു ജില്ലയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉദുമയിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് […]









