തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അതുപോലെ നിയമസഭാ ഇലക്ഷന് നിൽക്കുന്നില്ലെന്ന കാര്യവും ആർ ശ്രീലേഖ വ്യക്തമാക്കി. ” 14 പേരടങ്ങിയ സംഘമാണ് പോകാൻ തീരുമാനിച്ചത്. ഓരോ സ്ഥലങ്ങളിലും സ്വീകരണമേറ്റുവാങ്ങി അഞ്ചാം ദിവസം ഡൽഹിയിലെത്തും, അതായിരുന്നു തീരുമാനം. തനിക്ക് വീട്ടിൽ 94 വയസായ […]









