തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ രാഷ്ട്രീയതലത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാന ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ഉന്നതതല അവലോകനയോഗം ചേർന്നു. മൺസൂൺ മുന്നൊരുക്കങ്ങൾ മുതൽ സ്കൂൾ തുറക്കൽ, പാമ്പുകടി പ്രതിരോധം, സെൻസസ്, ദേശീയപാത വികസനം, എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം തുടങ്ങി വിവിധ വിഷയങ്ങളിലെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവരും പങ്കെടുത്തു. സംസ്ഥാനത്ത് പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി) വ്യാപനം […]








