Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

by Malu L
May 13, 2026
in LIFE STYLE
pcos-renamed-as-pmos:-സ്ത്രീകളെ-ബാധിക്കുന്ന-ഹോർമോൺ-രോഗമായ-pcos-ഇനി-pmos:-പുതിയ-പേരിന്റെ-അർത്ഥമെന്താണ്?-എന്തുകൊണ്ട്-പ്രാധാന്യമർഹിക്കുന്നു?

PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

pcos renamed as pmos: what the new name means and why it matters, explained

ലോകത്ത് എട്ട് സ്ത്രീകളിൽ ഒരാളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS-ന് പുതിയ പേര് നൽകി. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നതിന് പകരം ഇപ്പോൾ ഇതിനെ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവറിയൻ സിൻഡ്രോം PMOS (PCOS Renamed As PMOS)എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുക. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും കൂടുതൽ കൃത്യമായ ചികിത്സയും രോഗനിർണയവും ഉറപ്പാക്കാനുമാണ് പേരുമാറ്റമെന്ന് ഗവേഷകരും ആരോഗ്യവിദഗ്ധരും പറയുന്നു.

എന്തുകൊണ്ടാണ് പേര് മാറ്റിയത്?

പഴയ പേരായ PCOS എന്നത് രോഗത്തെ വെറും ‘ഒവറിയിലെ സിസ്റ്റുകൾ’ എന്ന രീതിയിൽ മാത്രം കാണിച്ചിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ യഥാർത്ഥത്തിൽ പല രോഗികളിലും സിസ്റ്റുകൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല ഇത് ഒവറിയെ മാത്രം ബാധിക്കുന്ന രോഗവുമല്ല. ശരീരത്തിലെ ഹോർമോൺ, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവയെ ബാധിക്കുന്ന സങ്കീർണ്ണ അവസ്ഥയാണ് ഈ രോഗം.

‘ഒവറിയിൽ സിസ്റ്റുകളില്ലാത്ത ആളുകളിൽ ഈ പഴയ പേര് ആശയകുഴപ്പം ഉണ്ടാക്കി’ എന്നാണ് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിലെ എൻഡോക്രിനോളജി വിദഗ്ധ ഡോ. മെലനി ക്രീ വ്യക്തമാക്കിയത്.

14 വർഷത്തെ പഠനത്തിനും രോഗികളുമായുള്ള ചർച്ചകൾക്കുമൊടുവിലാണ് പേരുമാറ്റം നടപ്പാക്കിയത്. ഇത് സംബന്ധിച്ച പഠനം മെഡിക്കൽ ജേർണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു.

PMOS എന്താണ്?

PMOS ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്. ശരീരഭാരം, ക്രമരഹിതമായ ആർത്തവം, മാനസികാരോഗ്യം, പ്രത്യുൽപാദന വ്യവസ്ഥ, ചർമ്മം, മെറ്റബോളിസം, മുടിവളർച്ച എന്നിവയെ ബാധിക്കുന്ന ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകളാണ് ഈ അവസ്ഥയുടെ സവിശേഷത. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യതയും ഇത് വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.

Also Read: Fake Mangoes: മാമ്പഴ സീസൺ എത്തി; കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?

    പ്രധാന ലക്ഷണങ്ങൾ

    PMOS രോഗലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതിനാൽ രോഗനിർണയം ബുദ്ധിമുട്ടാകാറുണ്ട്.

    സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ:

    * ക്രമരഹിതമായ ആർത്തവം (പീരിഡ്സ്)

    * അമിതമായ ആൻഡ്രജൻ ഹോർമോൺ ഉത്പാദനം

    * ഗുരുതരമായ മുഖക്കുരു

    * ശരീരത്തിലെ അമിത രോമവളർച്ച

    * തലമുടി കൊഴിച്ചിൽ

    * ഭാരം കൂടുക

    * ഒവറിയിൽ ഫോളിക്കിളുകൾ രൂപപ്പെടുക

    സ്ത്രീകളിലെ വന്ധ്യതയ്ക്ക് പ്രധാന കാരണം

    വിദഗ്ധരുടെ അഭിപ്രായത്തിൽ സ്ത്രീകളിലെ വന്ധ്യതയ്ക്ക് ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് PMOS. ഒവുലേഷൻ സ്ഥിരമായി നടക്കാത്തത് ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഗർഭകാല പ്രമേഹം, നേരത്തെയുള്ള പ്രസവം പോലുള്ള ഗർഭകാല പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്. എങ്കിലും ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി പലർക്കും ആരോഗ്യകരമായ ഗർഭധാരണം സാധ്യമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

    Also Read: Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം

      ചികിത്സ എങ്ങനെ?

      ജീവിതശൈലി മാറ്റങ്ങളാണ് പ്രധാന ചികിത്സയെന്ന് വിദഗ്ധർ പറയുന്നു.

      * പ്രോസസ്സ് ചെയ്ത ഭക്ഷണം കുറയ്ക്കുക

      * സ്ഥിരമായ വ്യായാമം

      * മതിയായ ഉറക്കം

      * ഭാരം നിയന്ത്രിക്കുക എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്.

      കൂടാതെ മെറ്റ്ഫോർമിൻ പോലുള്ള മരുന്നുകൾ, ആൻഡ്രജൻ തടയുന്ന ചികിത്സ, ഹോർമോൺ അടിസ്ഥാനത്തിലുള്ള ഗർഭനിരോധന മരുന്നുകൾ എന്നിവയും ഉപയോഗിക്കാറുണ്ട്.

      പേരുമാറ്റം എന്ത് മാറ്റമുണ്ടാക്കും?

      PMOS എന്ന പുതിയ പേര് (Why PCOS Renamed As PMOS) രോഗത്തിന്റെ യഥാർത്ഥ സ്വഭാവം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

      * രോഗനിർണയം മെച്ചപ്പെടുക

      * ചികിത്സ കൂടുതൽ വ്യക്തിഗതമാക്കുക

      * രോഗികൾക്ക് ബോധവത്കരണം വർധിക്കുക എന്നിവ ഇതിലൂടെ സാധ്യമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

      ‘ഈ പേരുമാറ്റത്തിൽ ഞാനും എന്റെ സഹപ്രവർത്തകരും അതിയായ സന്തോഷത്തിലാണ്,’ എന്നാണ് ഡോ. മെലനി ക്രീ പ്രതികരിച്ചത്.

      ShareSendTweet

      Related Posts

      horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
      LIFE STYLE

      Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

      May 13, 2026
      apple-iphone-ultra:-അടിമുടി-മാറ്റം,-ലുക്കില്‍-ഞെട്ടിക്കും,-കൈവച്ചാല്‍-വിസ്മയവും,-ക്യാമറയും-ബാറ്ററിയും-അതുക്കുംമേലെ,-ആപ്പിളിന്റെ-ആദ്യ-ഫോള്‍ഡബിള്‍-മോഡലിന്റെ-വിലയറിയാം
      LIFE STYLE

      Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം

      May 12, 2026
      horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-12-നിങ്ങൾക്കായി-ഭാഗ്യം-കൊണ്ടുവരുമോ?
      LIFE STYLE

      Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 12 നിങ്ങൾക്കായി ഭാഗ്യം കൊണ്ടുവരുമോ?

      May 12, 2026
      fake-mangoes:-മാമ്പഴ-സീസൺ-എത്തി;-കെമിക്കൽ-ചേർത്ത്-പഴുപ്പിച്ച-മാങ്ങ-എങ്ങനെ-തിരിച്ചറിയാം?
      LIFE STYLE

      Fake Mangoes: മാമ്പഴ സീസൺ എത്തി; കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?

      May 11, 2026
      best-mobiles-under-rs-15000:-തേടുന്നത്-15,000-രൂപയില്‍-താഴെയുളള-സ്മാര്‍ട്ട്-ഫോണോ-?,-ക്യാമറ-ബാറ്ററി-പ്രകടനങ്ങള്‍-മികച്ചത്,-ഇതാ-5-കിടുക്കന്‍-മൊബൈലുകള്‍
      LIFE STYLE

      Best Mobiles Under Rs 15000: തേടുന്നത് 15,000 രൂപയില്‍ താഴെയുളള സ്മാര്‍ട്ട് ഫോണോ ?, ക്യാമറ-ബാറ്ററി പ്രകടനങ്ങള്‍ മികച്ചത്, ഇതാ 5 കിടുക്കന്‍ മൊബൈലുകള്‍

      May 11, 2026
      vijay’s-fitness-secret:-50-ാം-വയസ്സിലും-വിജയ്-പിന്തുടരുന്ന-ഫിറ്റ്നസ്-രഹസ്യം;-ലളിതമായ-ജീവിതശൈലിയിൽ-തമിഴ്‌നാടിന്റെ-ജനനായകൻ
      LIFE STYLE

      Vijay’s Fitness Secret: 50-ാം വയസ്സിലും വിജയ് പിന്തുടരുന്ന ഫിറ്റ്നസ് രഹസ്യം; ലളിതമായ ജീവിതശൈലിയിൽ തമിഴ്‌നാടിന്റെ ജനനായകൻ

      May 11, 2026

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      Recent Posts

      • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
      • കാതു കൂർപ്പിച്ച് കേരളം; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കും; രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
      • മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ഉന്നതതല യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി; മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർ ത്തിയാക്കും, ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും
      • ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം
      • സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

      Recent Comments

      No comments to show.

      Archives

      • May 2026
      • April 2026
      • March 2026
      • February 2026
      • January 2026
      • December 2025
      • October 2025
      • September 2025
      • August 2025
      • July 2025
      • June 2025
      • May 2025
      • April 2025
      • March 2025
      • February 2025
      • January 2025
      • December 2024

      Categories

      • WORLD
      • BAHRAIN
      • LIFE STYLE
      • GCC
      • KERALA
      • SOCIAL MEDIA
      • BUSINESS
      • INDIA
      • SPORTS
      • CRIME
      • ENTERTAINMENT
      • HEALTH
      • TRAVEL
      • HOME
      • BAHRAIN
      • KERALA
      • INDIA
      • GCC
      • WORLD
      • ENTERTAINMENT
      • HEALTH
      • SPORTS
      • MORE

      © 2024 Daily Bahrain. All Rights Reserved.

      No Result
      View All Result
      • HOME
      • BAHRAIN
      • KERALA
      • INDIA
      • GCC
      • WORLD
      • ENTERTAINMENT
      • HEALTH
      • SPORTS
      • MORE
        • LITERATURE
        • LIFE STYLE
        • SOCIAL MEDIA
        • BUSINESS
        • TECH
        • TRAVEL
        • CRIME

      © 2024 Daily Bahrain. All Rights Reserved.