തിരുവനന്തപുരം: വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വൃക്കകളും കരളും വിജയകരമായി മാറ്റിവച്ചു. വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശ്രേയ എന്ന പത്തുവയസുകാരിക്കും കരൾ ആറുമാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനുമാണ് മാറ്റിവച്ചത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. അതേസമയം, ആലിന്റെ സംസ്കാരച്ചടങ്ങുകൾ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി […]








