തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷവും വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പറയുകയാണ് വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിക്കാൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒട്ടേറെ രാഷ്ട്രീയചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് മോഡിഫിക്കേഷനെ കുറിച്ച് ചോദ്യമുയർന്നത്. കുസൃതിച്ചിരിയോടെയായിരുന്നു വി.ഡി. സതീശന്റെ മറുപടി. പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും പറഞ്ഞതൊക്കെ നടത്താനാണ് തങ്ങളെല്ലാവരും വന്നിരിക്കുന്നതെന്നുമാണ് സതീശൻ പറഞ്ഞത്. ‘ജനാഭിലാഷങ്ങളെ, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ എല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അല്ലാതെ വെറുതേ വോട്ട് […]









