തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷ്ണർമാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരമാണ് സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് ഊ നന്ദർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. ഒപ്പം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് […]









