തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പോലീസ് സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. മാളിൽ നിന്ന പോലീസുകാരനും സഹോദരിക്കും നേരെ എസ്എഫ്ഐ പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആർ. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെന്നും […]









