തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പോലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. കൂടാതെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിലും എസ്എഫ്ഐക്കാർക്കെതിരെ നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്തതിലും അമർഷം തുറന്നുപ്രകടിപ്പിക്കുകയാണ് പോലീസുകാർ. അസോസിയേഷൻ വാർത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പോലീസുകാർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത്. […]









