മനില: ഭക്ഷണ ശാല തുടങ്ങാനായി 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയില്‍. 19 വയസുള്ള പിതാവും 22 വയസ്സുള്ള അമ്മയുമാണ് പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 2 നാണ് ഇരുവരെയും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കാടമുട്ടപോലുള്ള ലഘുഭക്ഷണങ്ങൾ വിൽക്കുന്ന തെരുവ് ഭക്ഷണശാല തുടങ്ങാനുള്ള മൂലം ധനം കണ്ടെത്താനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികൾ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. […]









