ജെറുസലേം: ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ മുൻഗണന നൽകുന്നത്. നേരിട്ടുള്ള ചർച്ചകൾക്ക് ലബനൻ ആവർത്തിച്ച് താൽപ്പര്യം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ചർച്ചാ നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ നിരായുധീകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും […]









