മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഈസ്റ്ററിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 32 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു. റഷ്യൻ പ്രസിഡന്റ് ഓർത്തഡോക്സ് ഈസ്റ്റർ വാരാന്ത്യത്തോട് അനുബന്ധിച്ച് 32 മണിക്കൂർ നീളുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചു. ക്രെംലിന്റെ ഉത്തരവുപ്രകാരം ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ ഞായറാഴ്ച അർഥരാത്രിവരെ റഷ്യൻ സൈന്യം എല്ലാ ദിശകളിലുമുള്ള യുദ്ധപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന് മുമ്പ് തന്നെ യുക്രെയ്ന് പ്രസിഡന്റ് സെലൻസ്കി, ഈസ്റ്റർ […]







