മലമ്പുഴ: ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടംചേർന്നു കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു. കാട്ടിൽ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചർമാർ സംഘം ചേർന്നു മർദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലൻ എന്നയാളുടെ പറമ്പിൽ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രാധയെ […]









