ന്യൂഡൽഹി; ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് നദികളിലൂടെ ഒഴുക്കിയിരുന്ന അധിക ജലം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി കേന്ദ്രം. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സിന്ധു ജല ഉടമ്പടിയിൽനിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയതിനു പുറമേ രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അധിക ജലത്തിന്റെ ഒഴുക്ക് തടയാനും ഇന്ത്യ ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ. വേനൽക്കാലം അടുത്തുവരുന്ന സമയമായതിനാൽ ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പഞ്ചാബ് -ജമ്മു കശ്മീർ അതിർത്തിയിലുള്ള ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ സഹായത്തോടെ പഞ്ചാബിൽനിന്നും വരുന്ന രവി നദിയിലെ ഒഴുക്കു […]








