കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. നിഷ മത്സരിച്ചാൽ കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അങ്ങനെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ മാണി ഇതിനകം തന്നെ സജീവ സാന്നിധ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ […]









