വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് Yahoo / YouGov സർവേ ഫലം. സർവേ പ്രകാരം 40 ശതമാനം അമേരിക്കക്കാർ ട്രംപിനെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. സമീപമാസങ്ങളിലായി ജീവിതച്ചെലവ് വർധന, കുടിയേറ്റക്കാരെതിരായ കടുത്ത നടപടികൾ, അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ വിവാദ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ അംഗീകാരനിരക്ക് ഇടിഞ്ഞു. മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും പരാജയകരമായ പ്രസിഡന്റുമാരിൽ ഒരാളായി കാണുന്നു. […]






