തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് സംശയമെന്ന് മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്, ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല, സമരം പരിഹരിക്കാനുള്ള ശ്രമമല്ല നടക്കുന്നത്. ആ സമരം കണ്ട ഭാവം നടിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദന മനസിലാകൂ എന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, […]









