കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് എൻസിപി നേതൃത്വമാണ്. ശശീന്ദ്രൻ മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എൻസിപി നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഘടനാതലത്തിൽ മറ്റൊരു തീരുമാനമുണ്ടായില്ലെങ്കിൽ കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്നു വ്യക്തമായി. ‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ഞാനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യ വിരുദ്ധമായ […]









