തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ? അതാണ് നടന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാൻ അല്ല; എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ […]









