Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

by News Desk
February 25, 2026
in INDIA
‘എയിംസ്-ആവശ്യം-നിസ്സാരമല്ല’;-കേന്ദ്രത്തിനെതിരെ-ഹൈക്കോടതി

‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം അങ്ങേയറ്റം ഗൗരവമേറിയതാണെന്നും ഇത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി കർശന നിർദേശം നൽകി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച്, മറുപടി നൽകുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസത്തെ രൂക്ഷമായി വിമർശിച്ചു.

സാധ്യതാപഠനത്തിന്റെ കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കേന്ദ്രം നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേരളത്തിന്റെ ആവശ്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കൃത്യമായ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഓൺലൈൻ വഴി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Also Read:പ്രതിഷേധക്കാർക്കിടയിൽപ്പെട്ട് വീണാ ജോർജിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഭൂമിയാണ് കിനാലൂരിലേതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യമായ സ്ഥലം ലഭ്യമാണെന്നും ഇനി കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കാസർകോട് ജില്ലയെയും എയിംസിനായുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്മയുടെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഫെബ്രുവരി 25-നകം കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.

The post ‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി appeared first on Express Kerala.

ShareSendTweet

Related Posts

കെ-ഡ്രാമ-പ്രേമികൾക്ക്-വസന്തകാലം;-മാർച്ചിൽ-ഒടിടിയിൽ-എത്തുന്നത്-വമ്പൻ-റിലീസുകൾ!
INDIA

കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

February 25, 2026
കൊച്ചി-മെട്രോയിൽ-സാങ്കേതിക-തടസം;-ട്രെയിനുകൾ-പണിമുടക്കി
INDIA

കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

February 25, 2026
ബജറ്റ്-വിലയിൽ-പ്രീമിയം-ഫീച്ചറുകൾ;-ഓപ്പോ-k14x-5g-വിപണിയിലെത്തി!
INDIA

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകൾ; ഓപ്പോ K14x 5G വിപണിയിലെത്തി!

February 25, 2026
രുചികരമായ-മത്തി-വറുത്തത്;-റെസിപ്പി-ഇതാ.!
INDIA

രുചികരമായ മത്തി വറുത്തത്; റെസിപ്പി ഇതാ..!

February 24, 2026
ചോര-വാർന്നിട്ടും-വിടാതെ-പിന്തുടർന്നു,-ഇന്ത്യൻ-സൈന്യത്തിന്റെ-‘സൂപ്പർ-ഹീറോ’-ടൈസൻ!
INDIA

ചോര വാർന്നിട്ടും വിടാതെ പിന്തുടർന്നു, ഇന്ത്യൻ സൈന്യത്തിന്റെ ‘സൂപ്പർ ഹീറോ’ ടൈസൻ!

February 24, 2026
അയൺഡോം-ഇന്ത്യയ്ക്ക്-നൽകാൻ-തയാറെന്ന്-ഇസ്രയേൽ;-പ്രതിരോധ-രംഗത്ത്-വൻ-കുതിച്ചുചാട്ടത്തിനൊരുങ്ങി-രാജ്യം
INDIA

അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

February 24, 2026
Next Post
കെ-ഡ്രാമ-പ്രേമികൾക്ക്-വസന്തകാലം;-മാർച്ചിൽ-ഒടിടിയിൽ-എത്തുന്നത്-വമ്പൻ-റിലീസുകൾ!

കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

ഹോളി-ആഘോഷങ്ങൾ-കുട്ടികളുടെ-കണ്ണുകൾ-കൂടുതൽ-അപകടസാധ്യതയിൽ-എത്തിക്കുന്നത്-എങ്ങനെ?-മാതാപിതാക്കൾ-എന്ത്-മുൻകരുതൽ-എടുക്കണം?

ഹോളി ആഘോഷങ്ങൾ കുട്ടികളുടെ കണ്ണുകൾ കൂടുതൽ അപകടസാധ്യതയിൽ എത്തിക്കുന്നത് എങ്ങനെ? മാതാപിതാക്കൾ എന്ത് മുൻകരുതൽ എടുക്കണം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹോളി ആഘോഷങ്ങൾ കുട്ടികളുടെ കണ്ണുകൾ കൂടുതൽ അപകടസാധ്യതയിൽ എത്തിക്കുന്നത് എങ്ങനെ? മാതാപിതാക്കൾ എന്ത് മുൻകരുതൽ എടുക്കണം?
  • കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!
  • ‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി
  • ‘ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടത്; അവരുടെ പങ്ക് മറയ്ക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു’-തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
  • ​ദാ വീണ്ടും; വലിയങ്ങാടിയിൽ ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണു; ആർക്കും പരിക്കില്ല

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.