കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം […]







