Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

‘പഞ്ചാരയടി’ കുറച്ചാല്‍ തടി കേടാവില്ല, പകരം ‘മധുരം’ കൂടും ജീവിതത്തിന് ; ഒരൊറ്റ തീരുമാനം കൊണ്ട് 10 പ്രധാന ഗുണങ്ങള്‍

by KP Sabin
February 26, 2026
in LIFE STYLE
‘പഞ്ചാരയടി’-കുറച്ചാല്‍-തടി-കേടാവില്ല,-പകരം-‘മധുരം’-കൂടും-ജീവിതത്തിന്-;-ഒരൊറ്റ-തീരുമാനം-കൊണ്ട്-10-പ്രധാന-ഗുണങ്ങള്‍

‘പഞ്ചാരയടി’ കുറച്ചാല്‍ തടി കേടാവില്ല, പകരം ‘മധുരം’ കൂടും ജീവിതത്തിന് ; ഒരൊറ്റ തീരുമാനം കൊണ്ട് 10 പ്രധാന ഗുണങ്ങള്‍

sugar cut benefits-check out 10 tremendous health advantages of sugar cut-which repair your whole body and mind

പഞ്ചസാര ഭക്ഷണത്തില്‍ നിന്നൊഴിവാക്കിയാല്‍ വിസ്മയകരമായ മാറ്റങ്ങളാണ് ശരീരത്തിലുണ്ടാവുക. ഹ്രസ്വകാല സന്തോഷത്തിനപ്പുറം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ് പഞ്ചസാര മനുഷ്യ ശരീരത്തിലുണ്ടാക്കുന്നത്. അതിനാല്‍ അത്രയേറെ ഇഷ്ടമുള്ള മധുരം നേരത്തേ തന്നെ നിയന്ത്രിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.

1) പടിക്ക് പുറത്തുനിര്‍ത്താം പ്രമേഹം

മധുരം അധികമായി ശരീരത്തിലേക്കെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇത് പ്രമേഹത്തിന് വഴിയൊരുക്കും. മറ്റെല്ലാ രോഗങ്ങളെയും വഷളാക്കുന്നതാണ് പ്രമേഹ സാന്നിധ്യം. പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹ സാധ്യത ഇല്ലാതാവും. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കും.

2) ശരീര ഭാരം ‘കൈയ്യില്‍ നില്‍ക്കും’

ശരീര ഭാരവും വണ്ണവും കൂട്ടുന്നതില്‍ പഞ്ചസാരയ്ക്ക് നല്ല റോളുണ്ട്. ശരീര ഭാരം നിയന്ത്രിക്കേണ്ടത് ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ അനിവാര്യമാണ്. മധുരം ഒഴിവാക്കുന്നതിലൂടെ കലോറി കുറയ്ക്കാനാകും. പഞ്ചസാരയെ പടിക്ക് പുറത്താക്കി, കരളില്‍ കൊഴുപ്പടിഞ്ഞ് കുടവയര്‍ രൂപപ്പെടുന്നത് ഒഴിവാക്കാനുമാകും.

3) തിളങ്ങും ചര്‍മ്മം ഉണര്‍വ്വോടെ

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ചര്‍മ്മ സംരക്ഷണത്തില്‍ വിസ്മയകരമായ പുരോഗതി കൈവരിക്കാനാകും. ചര്‍മ്മം തിളക്കമുള്ളതാകും. അത് ചുളിവുകള്‍ തടയുകയും ചെയ്യും. ഇത് ചര്‍മ്മത്തിന് യൗവ്വന സൗന്ദര്യം നല്‍കുന്നു. കൂടാതെ ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

4) തളര്‍ച്ച അകലും ഉന്‍മേഷമേറും

രക്തത്തില്‍ പഞ്ചസാരയളവ് കൂടുന്നത് പൊതുവില്‍ വ്യക്തികളില്‍ മന്ദതയ്ക്ക് കാരണമാകും. ഇതുമൂലം ഉന്‍മേഷമില്ലായ്മയും പ്രവൃത്തികളില്‍ വേഗതയില്ലായ്മയും അനുഭവപ്പെടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഊര്‍ജനില കൈവരിക്കാന്‍ സാധിക്കും. ഉണര്‍വ്വോടെ തുടരാന്‍ അത് ഉപകരിക്കും.

5) ഹൃദയം മിടിക്കും കരുത്തോടെ

പ്രമേഹം, രക്തസമ്മര്‍ദം അനിയന്ത്രിതമാകാന്‍ കാരണമാകും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കൂടും. മധുരം ഒഴിവാക്കുന്നത് പ്രമേഹം മാത്രമല്ല അത്തരത്തില്‍ രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യുന്നു.

6) കരള്‍ തുടിക്കും കലര്‍പ്പില്ലാതെ

പഞ്ചസാര ഉപയോഗം ഫാറ്റി ലിവറിന് കാരണമാകും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അതോടെ കരള്‍ അവതാളത്തിലാകും. ഇതൊഴിവാക്കാന്‍ പഞ്ചസാരയുടെ ഉപയോഗം ഉപേക്ഷിക്കാവുന്നതാണ്. കരള്‍ ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയയുടെ തലതൊട്ടപ്പനാണെന്ന് ഓര്‍ക്കുക.

7) അര്‍ബുദ സാധ്യതയെ അകലത്താക്കാം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് ചില ക്യാന്‍സറുകള്‍ക്ക് കാരണമാകും. സ്തനാര്‍ബുദ സാധ്യതയടക്കം കുറയ്ക്കാന്‍ പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും. കോശങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ പഞ്ചസാര മികച്ച പങ്ക് വഹിക്കും. പ്രമേഹമുണ്ടെങ്കില്‍ എല്ലാത്തരം അര്‍ബുദങ്ങളുടെയും അവസ്ഥ സങ്കീര്‍ണമാവുകയും ചെയ്യും.

8) മനസ്സിന്റെ ആരോഗ്യത്തിനും കരുത്തേറും

രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസിക നിലയില്‍ പല അനുരണനങ്ങളും സൃഷ്ടിച്ചേക്കാം. ശരിയായ മാനസിക നില തുടരാന്‍ പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ സാധിക്കും. കൃത്യതയാര്‍ന്ന മാനസിക നില വ്യക്തികളുടെ ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

Also Read: കൊഴുപ്പ് കുറയ്ക്കും, ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കും, വിഷവസ്തുക്കള്‍ പുറന്തള്ളും ; റമദാന്‍ നോമ്പിലൂടെ ശരീര ശുദ്ധീകരണം ഇങ്ങനെ

9) വയറും ദഹനവും ഉഷാര്‍

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ, ദഹന പ്രശ്നങ്ങള്‍, വയറിലെ അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാം. ദഹന വ്യവസ്ഥയുടെ ആരോഗ്യം ഇതിലൂടെ മെച്ചപ്പെടും. ഉദരത്തില്‍ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. നല്ല ബാക്ടീരിയകള്‍ കുടലിനെ മാത്രമല്ല സുഗമമാക്കുക, മൊത്തത്തിലുള്ള ശാരീരികാരോഗ്യവും രോഗപ്രതിരോധ ശേഷിയും ഉയര്‍ത്തും.

10) പല്ലുകളുടെ കരുത്തും കൂടും

ശരീരത്തില്‍ ഏറ്റവും ഉറപ്പുള്ളവയാണ് പല്ലുകള്‍. എന്നാല്‍ അവയെ ക്ഷയിപ്പിക്കുന്ന വില്ലനാണ് പഞ്ചസാര. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ മധുരം പരിപോഷിപ്പിക്കും. അവയ്ക്ക് വളരാനും പെരുകാനുമുള്ള അവസരം പഞ്ചസാര ഒരുക്കിക്കൊടുക്കും. എന്നാല്‍ മധുരം ഒഴിവാക്കുമ്പോള്‍ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 13, 2026
സമൃദ്ധിയുടെയും-പ്രത്യാശയുടെയും-പൊൻപുലരി:-വിഷുക്കണി-കാണേണ്ട-ശരിയായ-സമയം-ഏതാണ്?
LIFE STYLE

സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻപുലരി: വിഷുക്കണി കാണേണ്ട ശരിയായ സമയം ഏതാണ്?

April 12, 2026
ആശാ-ഭോസ്ലെയുടെ-മരണം:-പ്രായമായവരിൽ-നെഞ്ചിലെ-അണുബാധ-എങ്ങനെ-ഗുരുതരമാകുന്നു?
LIFE STYLE

ആശാ ഭോസ്ലെയുടെ മരണം: പ്രായമായവരിൽ നെഞ്ചിലെ അണുബാധ എങ്ങനെ ഗുരുതരമാകുന്നു?

April 12, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 12, 2026
പാർക്കിൻസൺസ്-വയോധികരുടെ-മാത്രം-രോഗമല്ല;-40-കളിലും-വർധിക്കുന്ന-ആശങ്ക,-ഇത്-തടയാൻ-പഴങ്ങൾ-സഹായിക്കുമോ?
LIFE STYLE

പാർക്കിൻസൺസ് വയോധികരുടെ മാത്രം രോഗമല്ല; 40 കളിലും വർധിക്കുന്ന ആശങ്ക, ഇത് തടയാൻ പഴങ്ങൾ സഹായിക്കുമോ?

April 11, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 11, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

മുൻ-ഡിജിപി-ആർ-ശ്രീലേഖക്കെതിരെ-പോക്‌സോ-കേസ്!!-സ്വന്തം-യൂട്യൂബ്-ചാനലിലൂടെ-പീഡനക്കേസ്-ഇരകളുടെ-പേരും-വിശദാംശങ്ങളും-വെളിപ്പെടുത്തി…

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…

‘വേദന-ഭയങ്കരം;-ചിരിച്ചുകൊണ്ട്-ഫോട്ടോയ്ക്ക്-പോസ്-ചെയ്യുമ്പോൾ-അതൊന്നുമില്ല;-ഐസിയുവിൽ-പാലിക്കേണ്ട-മര്യാദകളും-ഇല്ല‘:-മന്ത്രി-വീണാ-ജോർജിനെതിരെ-കെഎസ്‌യു

‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം!
  • 180cc പോരാട്ടം! പൾസർ കരുത്തോ അപ്പാച്ചെ വേഗതയോ, ഏതാണ് യഥാർത്ഥ കിംഗ്?
  • ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് ഞങ്ങളുടെ ഭൂമിയും വായുമേഖലയും ഉപയോഗിക്കാൻ അനുവദിക്കില്ല- സ്‌പെയിൻ, ഇറ്റലി, ചർച്ച പരാജയപ്പെട്ടതോടെ യുഎസിന് തുറന്ന പിന്തുണ നൽകാതെ പ്രധാന കൂട്ടാളികൾ!! ആ നെതന്യാഹുവിന്റെ ഒറ്റ ഫോൺ കോളിൽ ചർച്ച ഇസ്രായേലിൻ്റെ താൽപര്യങ്ങളിലേക്കു വഴി മാറി, പരാജയപ്പെട്ടതിനു പിന്നിൽ ഇസ്രയേൽ- ഇറാൻ
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളിൽ നിന്നും ലൈം​ഗീകാതിക്രമം: ‘വേദനയാൽ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാ​ഗ്ദനം ചെയ്തു‘
  • ഞാൻ ഒരു കൊല ചെയ്തിട്ടുണ്ട്, വീണ്ടും അത് ചെയ്യിപ്പിക്കരുത്… എച്ച്ഒഡിയുടെ ഭീഷണി, മൃഗീയമായി നിതിനെ അധിക്ഷേപിച്ചു, സ്വയം കണ്ണാടിയിൽ നോക്കാൻ അയാൾ മോനോട് പറഞ്ഞു… കുളിക്കാൻ പോലും സമ്മതിച്ചില്ല, മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി, പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല, ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു!! ഹോസ്റ്റൽ വാർഡനും അധ്യാപിക ലതക്കും മരണത്തിൽ പങ്ക്- നിധിന്റെ പിതാവ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.