തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കോളേജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉയർത്തുന്നത്. തന്റെ മകന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകൻറെ മരണത്തിൽ പങ്കുണ്ടെന്ന രാജൻ ആരോപിച്ചു. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ എൽ നിതിൻ രാജ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജീവനൊടുക്കിയത്. മകനെത്തി […]









