അന്നമനട: ഉത്സവ എഴുന്നള്ളിപ്പിന് ആനയുടെ മുകളിലേക്ക് തിടമ്പ് ഉയർത്താൻ സഹായിയായി നിന്ന യുവാവിനെ കാലിൽ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. ആന യുവാവിന്റെ കാലുകളിൽ പിടിച്ച് തലകീഴായി ഉയർത്തിയശേഷമാണ് താഴേക്കിട്ടത്. മാമ്പ്ര എരയാംകുടി തുറനെല്ലൂർ മനയിൽ സജീവന്റെ മകൻ വിവേകി(26)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമല്ല. അന്നമനട മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 9.30-നാണ് സംഭവം. രാവിലെ ശീവേലിക്ക് തിടമ്പേറ്റാനെത്തിയ അക്കിക്കാവ് കാർത്തികേയന്റെ മുകളിലേക്ക് തിടമ്പ് പിടിക്കേണ്ടയാൾ കയറിയശേഷമാണ് അപകടം. ആനപ്പുറത്തുള്ളയാൾക്ക് കൈമാറാനായി വിവേക് തിടമ്പ് […]









