കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ നേതാക്കൾ തമ്മിൽ യോഗത്തിൽ വാക്കേറ്റമാവുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തർക്കമുണ്ടായത്. നേരത്തെ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ കണക്ക് അവതരിപ്പിക്കണമെന്ന് നേതാക്കളിൽ ഒരു വിഭാഗം ആവശ്യമുയർത്തി. എന്നാൽ മറുവിഭാഗം ഇതിനെ എതിർത്തു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ഒരുവിഭാഗം യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാൻ […]









