ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ ഇറാൻ രണ്ട് പ്രധാന ഉപാധികൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് മുമ്പ് ഹോർമുസ് കടലിടുക്ക് തുറക്കണമെന്നതാണ് ഇറാന്റെ ആദ്യ ഉപാധി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിച്ച് പൂർണമായ രീതിയിൽ ഹോർമുസ് തുറക്കാത്ത പക്ഷം ചർച്ചകളിലേക്ക് കടക്കില്ലെന്ന നിലപാട് ഇറാൻ പാകിസ്ഥാനെ അറിയിച്ചതായാണ് വിവരം. ചർച്ചകളിലേക്ക് എത്തുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിന് […]






