വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിൽ പത്തു ദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചുവെന്ന് ട്രംപ് തന്റെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. എന്നാൽ ഇസ്രയേലുമായി നിരന്തര ഏറ്റുമുട്ടൽ നടത്തുന്ന ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയിൽ പരാമർശമില്ല. തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. സമാധാനം കൈവരിക്കുന്നതിനായുള്ള നീക്കങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും വിദേശകാര്യ സെക്രട്ടറി […]







