ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്ന് കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഇറാഖി എണ്ണയുമായി പോവുകയായിരുന്നു ഈ കപ്പലുകൾ. കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ […]









