ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ ഇസ്രയേൽ വധിച്ചത് നീണ്ട വർഷങ്ങളായുള്ള ആസൂത്രിത നീക്കങ്ങളിലൂടെ. ഇറാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഹാക്ക് ചെയ്ത് ഖമനേയിയുടെയും സംഘത്തിന്റെയും നീക്കങ്ങൾ വർഷങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുകയും ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളോളം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫൂട്ടേജ് എൻക്രിപ്റ്റ് ചെയ്യുകയും ടെൽ അവീവിലും ദക്ഷിണ ഇസ്രയേലിലുമുള്ള സെർവറുകളിലേക്ക് കൈമാറുകയും ചെയ്തു. […]









