തിരുവനന്തപുരം: കോൺഗ്രസ് ഉന്നയിച്ച പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയാണ് വരണാധികാരി തള്ളിയത്. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥും കോൺഗ്രസും ഉന്നയിച്ച പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് […]









