പത്തനാപുരം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ 15 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി(15) ആണ് പാമ്പുകടിയേറ്റ് ആശുപത്രിയിലായത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഷീറ്റിട്ട വീടിന്റെ മുകളില്‍ നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലി ശല്യമുള്ളതിനാല്‍ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാര്‍ ഉറങ്ങിയിരുന്നത്. പെട്ടെന്ന് എന്തോ ദേഹത്ത് വീണതോടെയാണ് രേവതി ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. കുട്ടിയുടെ […]









