വിനീത ജോൺ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോൺഗ്രസിനുള്ളിലുണ്ടായ പൊട്ടിത്തെറികൾക്ക് അന്ത്യമാകുന്നു. വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്ന് കോൺഗ്രസിനുള്ളിലെ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കാലിൽ നിന്ന കെസി വേണുഗോപാലിനെതിരെ കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ പ്രശ്നത്തിൽ പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ഇടപെടുകയായിരുന്നു. കെസി വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുമ്പോഴും എംഎൽഎമാരുടെ പിന്തുണയ്ക്കപ്പുറം ജനപക്ഷ തീരുമാനത്തിനൊപ്പം […]







