ടെഹ്റാൻ/വാഷിങ്ടൻ: ഈസ്റ്ററും വിഷുവും അടുത്തതോടെ അടുക്കള എങ്ങനെ പുകയ്ക്കുമെന്ന് തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്ന വീട്ടമ്മമാർക്ക് താത്ക്കാലിക ആശ്വാസ വാർത്തയെത്തി. ഹോർമുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ കൊച്ചിയിലെത്തി. വിയറ്റ്നാം പതാകയേന്തിയ അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുള്ള പാചകവാതക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസമായി. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു. കൊച്ചി […]









