കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് […]









