പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ വരികൾ ആവർത്തിച്ചത്. ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കരഘോഷം ഉയർന്നു. ശബരിമലയിൽ നിന്ന് അയ്യപ്പന്റെ സ്വർണം എൽഡിഎഫ് കൊള്ളയടിച്ചുവെന്നും അതിന് പകരം ചെമ്പ് വെച്ചുവെന്നും […]









