
സൈപ്രസ്: ലോക ചെസ് കിരീട ജേതാവ് ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താന്‍ സൈപ്രസില്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ചെസ്സില്‍ മൂന്നാം റൗണ്ടില്‍ ഉസ്ബെക് താരം ജവോഖിര്‍ സിന്‍ഡൊറോവുമായി തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ പ്രജ്ഞാനന്ദ. ആദ്യ റൗണ്ടില്‍ ഡച്ച് താരം അനീഷ് ഗിരിയെ തോല്‍പിച്ച് മുന്നില്‍ നിന്നിരുന്ന പ്രജ്ഞാനന്ദ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം റൗണ്ടില്‍ ജര്‍മ്മനിയുടെ മതിയാസ് ബ്ലുബോമുമായി പ്രജ്ഞാനന്ദ സമനില പിടിച്ച പ്രജ്ഞാനന്ദയ്‌ക്ക് ഇപ്പോള്‍ രണ്ട് പോയിന്‍റേയുള്ളൂ. .
അതേ സമയം ഉസ് ബെക് താരം സിന്‍ഡൊറോവ് കുതിപ്പ് തുടരുകയാണ്. കാന്‍ഡിഡേറ്റ് കിരീടപ്രതീക്ഷയുണ്ടായിരുന്ന യുഎസ് താരം ഫാബിയാനോ കരുവാനയെയും സിന്‍ഡൊറോവ് നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെ ഇപ്പോള്‍ സിന്‍ഡൊറോവ് മൂന്നര പോയിന്‍റോടെ മുന്‍പിലാണ്. ക്വീന്‍സ് ഗാംബിറ്റ് ആക്സെപ്റ്റഡ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. കരുവാന 16ാം നീക്കത്തില്‍ വരുത്തിയ പിഴവാണ് തോല്‍വിയില്‍ കലാശിച്ചത്. ആകെ നാല് റൗണ്ടുകളില്‍ മൂന്നര പോയിന്‍റ്. ഒരു സമനിലയും മൂന്ന് വിജയവുമാണ് സിന്‍ഡൊറോവ് നേടിയത് പ്രജ്ഞാനന്ദയ്‌ക്കെതിരെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ചാണ് ജവോഖിര്‍ വിജയം നേടിയത്.
അതേ സമയം പ്രജ്ഞാനന്ദ രണ്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയുമായി സമനില പിടിച്ച ജര്‍മ്മന്‍ താരം മതിയാസ് ബ്ലുബോമിനും രണ്ടു പോയിന്‍റുണ്ട്. ഇനി മുന്നിലേക്ക് കുതിക്കണമെങ്കില്‍ തുടര്‍ച്ചയായ ഗെയിമുകളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ജയിക്കേണ്ടിവരും. ഡച്ച് താരം അനീഷ് ഗിരിയ്‌ക്കും റഷ്യന്‍ താരം ആന്‍ഡി എസിപെങ്കോയെ തോല്‍പിച്ചതോടെ രണ്ട് പോയിന്‍റായി. നേരത്തെ പ്രജ്ഞാനന്ദയോട് ഏറ്റുമുട്ടി അനീഷ് ഗിരി തോറ്റിരുന്നു.
കാന്‍ഡിഡേറ്റ്സില്‍ കിരീടപ്രതീക്ഷയോടെ വന്ന മറ്റൊരു അമേരിക്കന്‍ താരം ഹികാരു നകാമുറയ്‌ക്ക് ആകെ ഒന്നരപോയിന്‍റേ ഉള്ളൂ. രണ്ട് കളികളില്‍ അദ്ദേഹം തോറ്റിരുന്നു.









