വാഷിങ്ടൺ: ആർട്ടെമിസ്-2 ദൗത്യസംഘം മനുഷ്യ ബഹിരാകാശ യാത്രയുടെ ചരിത്രത്തിൽ പുതിയ മൈൽസ്റ്റോൺ കുറിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെയായി സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ഇവർ സ്വന്തമാക്കി. 1970-ൽ നടന്ന അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്. ദൗത്യത്തിനിടെ സംഘം 2,52,760 മൈൽ (4,06,778 കിലോമീറ്റർ) വരെ സഞ്ചരിക്കുകയും, മുൻ റെക്കോർഡിനേക്കാൾ ഏകദേശം 4,105 മൈൽ (6,606 കിലോമീറ്റർ) അധിക ദൂരം പിന്നിടുകയും ചെയ്യും. ഈ യാത്രയുടെ ഭാഗമായി ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർ […]








