ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15ഇ പോർവിമാനത്തിലെ കാണാതായ രണ്ടു പൈലറ്റുമാരെ രക്ഷിക്കാനായി അമേരിക്ക നടത്തിയ നീക്കം സംശയത്തിന്റെ നിഴലിൽ. ഇവരെ രക്ഷിക്കാനായി നടത്തിയ ശ്രമത്തിൽ സ്വന്തം സൈനിക വിമാനം ബോംബ് വെച്ച് തകർക്കുകപോലുമുണ്ടായി. സമീപകാലത്ത് യുഎസ് സൈന്യം നടത്തിയ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമെന്നാണ് ഇതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. യുദ്ധ വിമാനം നഷ്ടപ്പെടുത്തുന്നതിനേക്കാൾ വിലയേറിയ ജീവൻ രക്ഷിക്കുന്നതിനും സൈനിക രഹസ്യം സംരക്ഷിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയതെന്നൊക്കെ യുഎസ് പ്രതികരിക്കുകയുമുണ്ടായി. പക്ഷെ ഇറാനിൽ […]







