ബെയ്ജിങ്: വ്യക്തമായ വിശദീകരണം നൽകാതെയാണ് ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാതകൾ 40 ദിവസത്തേക്ക് നിയന്ത്രിച്ചത്. ഈ നീക്കം ആഗോളതലത്തിൽ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തായ്‌വാൻ കടലിടുക്ക് ചുറ്റുപാടുകളുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന സംശയത്തിലാണ് അന്താരാഷ്ട്ര സമൂഹം. സാധാരണയായി ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന ഈ നിയന്ത്രണം അസാധാരണമാണെന്നാണ് റിപ്പോർട്ടുകൾ. യെല്ലോ സീ, ഈസ്റ്റ് ചൈന സീ […]








