ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും ഉടൻ വെടിനിർത്താൻ നിർദേശം നൽകി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക […]








