വാഷിങ്ടൺ: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ്, ഇസ്രായേലി സൈന്യങ്ങൾ ‘ക്യത്യമായി നേടിയിട്ടുണ്ട്’ എന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് ശക്തി വ്യാപിപ്പിക്കാനുള്ള ഇറാന്റെ കഴിവ് തകർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം, ഈ ദൗത്യം തങ്ങൾ വ്യക്തമായി പൂർത്തിയാക്കിയതായും എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ കൂപ്പർ പറഞ്ഞു. ‘ഇറാന് തലമുറകളോളം നീണ്ടുനിൽക്കുന്ന ഒരു സൈനിക പരാജയം സംഭവിച്ചിരിക്കുന്നു, വരും വർഷങ്ങളിൽ വലിയ തോതിലുള്ള സൈനിക […]









