ടെഹ്റാൻ: വെടിനിർത്തൽ കരാർ തകർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല, സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആർജിസി ഉദ്യോഗസ്ഥൻ മൊഹ്സെൻ റാസ എക്സിൽ കുറിച്ചു. ‘ഞങ്ങൾ ഹെസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും. വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല. അമേരിക്കയുടെ വെടിനിർത്തൽ ലംഘനങ്ങൾ അനുവദിക്കില്ല’- റാസ വ്യക്തമാക്കി. അതേസമയം ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണി […]






