കൊച്ചി: പോലീസുകാർക്കിടയിൽ ഡ്രഗ് ലേഡിയെന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽവെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിൻസിയെന്ന് പോലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇവർ ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ […]









