
കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകളിൽ മാമ്പഴത്തിന്റെ സുഗന്ധം എന്നും മായാതെ നിൽക്കാറുണ്ട്. വേനൽച്ചൂടിന്റെ കടുപ്പം കൂടുമ്പോഴും ഈ കാലം നമുക്ക് പ്രിയപ്പെട്ടതാകുന്നത് ഫലങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ വരവോടെയാണ്.
ചേരുവകൾ
മാമ്പഴം
പാൽ
ചൌവ്വരി
നെയ്യ്
പഞ്ചസാര
ഉണക്കമുന്തിരി
അണ്ടിപരിപ്പ്
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് രണ്ട് ലിറ്റർ പാൽ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച ചൌവ്വരി ചേർക്കുക. ശേഷം മൂന്ന് ടീസ് സ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പാൽ കുറുകി കഴിഞ്ഞ് അടുപ്പിൽ നിന്ന് മാറ്റുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു മാമ്പഴം അരച്ചെടുത്ത് ചേർക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം അടുപ്പണച്ച ശേഷം പാലിലേക്ക് ചേർക്കുക. ഏലയ്ക്ക പൊടിച്ചത് രണ്ട് നുള്ള് കൂടി ഇതിലേക്ക് ചേർക്കാം. ഒരു മാങ്ങാ തൊലി കളഞ്ഞ് കഷ്ണമാക്കിയതും നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും ചേർത്ത് വിളമ്പാം.
The post മധുരം പകരാൻ ഒരു ഗ്ലാസ് മാമ്പഴപ്പായസം! റെസിപ്പി ഇതാ.. appeared first on Express Kerala.









