മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്’, എന്നാണ് ‘വിഷു പരസ്യ’ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. ‘ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്‍ ആണ് […]









