കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാലാം തീയതി വരെ കാത്തിരിക്കാമെന്നും അതുവരെ നേതാക്കൾ എന്തുവേണമെങ്കിലും സംസാരിച്ചോട്ടെയും പറഞ്ഞ അദ്ദേഹം, ഫലപ്രഖ്യാപനത്തിനുശേഷം തർക്കമൊന്നും പാടില്ലെന്ന് വ്യക്തമാക്കി. കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം തീയതിക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കാൻ യുഡിഎഫും കോൺഗ്രസും നിർബന്ധിതമാകും. അപ്പോൾ ലീഗും […]









